Monday, October 25, 2010

കരുതി വെക്കുക...

കരുതി വെക്കുക ഒരു സൂചി
എന്റെ സ്വപ്നം നൂലില് കോർക്കാൻ.
കരുതി വെക്കുക ഒരു ചങ്ങല
കാടുകയറുന്ന ചിന്തയെ തളച്ചിടാൻ.
ഒരു കന്നാസിൽ നിറയെ മണ്ണെണ്ണ
മനസില് കുറിച്ചിട്ട കവിത കരിച്ചു കളയാന്.
ഒരു കുപ്പി രക്തം
ഈ വെയിലിൽ ദാഹം തീർക്കാൻ.
തടഞ്ഞു നിർത്തുക ഒരു പുഴ
ഈ അഴുക്കു മുഴുവൻ കഴുകി കളയാൻ.
ഒരു മുളം കയർ ഈ ജീവിതം കെട്ടിതൂക്കാൻ.
പിന്നെ നിന്റെ ഒരു പാട്ട്
എനിക്ക് സുഖമായി ഉറങ്ങാൻ...