ദൈനംദിനജീവിതത്തിൽ നാം ശ്രദ്ധിക്കതെ പൊകുന്ന ചില കാര്യങ്ങളെ കുറിച്ചാണ് ഇവിടെ സൂചിപ്പിക്കൻ പോകുന്നത്. ഇനി പറയാൻ പോകുന്ന കാര്യങ്ങളിൽ ചിലത് ഞാൻ പഠിച്ചത് എൽ പി സ്കൂളിൽ പഠിക്കുമ്പോൾ കേട്ട ശാസ്ത്ര സാഹിത്യപരിഷത്ത് ക്ലാസിൽ നിന്നണ്. മറ്റുള്ളവ ഇത്രയും കാലത്തെ പരീക്ഷണ നിരീക്ഷണങ്ങളിൽ നിന്നും ആണ്.
1.ഓർമ്മ വെച്ച കാലം മുതൽ നമ്മൾ എല്ലാം ദിവസവും പല്ല് തേക്കുന്നുണ്ട്. എന്നാൽ എങ്ങനെ പല്ലുതേക്കാം എന്ന് നമ്മളിൽ പലർക്കും ശരിക്കും അറിയില്ല. പുതിയ പല പരീക്ഷണങ്ങലും പരസ്യത്തിലൂടെ നടത്തുന്ന ടൂത്ത് പേസ്റ്റ് കമ്പനികൾ പലതും പല്ല്തേപ്പിനെപറ്റി ഒന്നും പറഞ്ഞതായും കാണുന്നില്ല. ബ്രഷ് മുന്നോട്ടും പിന്നോട്ടുമോ, അല്ലെങ്കിൽ താഴോട്ടും മുകളിലോട്ടും ചലിപ്പിക്കുന്നതിന് പകരം ചുഴറ്റികൊണ്ടുള്ള തേപ്പ് കൂടുതൽ കാര്യക്ഷമമാണ്. പരസ്യങ്ങളിലും മറ്റും കാണാറുള്ളത്ര പേസ്റ്റ് പല്ല് തേക്കാൻ ആവശ്യമില്ല. ഒരൽപ്പം പെസ്റ്റ് ഉപയോഗിച്ചാലും പല്ല് നന്നായി വ്രിത്തിയാക്കാം. പല്ല് തേപ്പിൽ പിന്നെ ചെയ്യാവുന്ന മറ്റോരു കാര്യം രാത്രി ബ്രഷ് ഉപയൊഗിച്ച് പല്ലുതേക്കുകയും രാവിലെ കൈ കൊണ്ടും തേക്കാവുന്നതാണ്. വായ നാറ്റത്തിന് പലപ്പോഴും കാരണം മൊണയിൽ പറ്റിപ്പിടിച്ചിരിക്കുന്ന വെളുത്ത ഒരു പാടയാണ്. പല്ലുതേപ്പിനിടയിൽ മോണയിൽ കൈകോണ്ട് ഒന്നമർത്തിതേച്ചാൽ ഈ പ്രശ്നം മാറിക്കിട്ടും വായ നാറ്റം കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് രണ്ട് ദിവസം കൈ കൊണ്ട് പല്ല് തേച്ച് മേൽ പറഞ്ഞകാര്യങ്ങൾ പരീക്ഷിക്കാവുന്നതാണ്.
2.പല്ലുതേപ്പുപോലെ പ്രധാനമാണ് ദിവസേനയുള്ള കുളി. നമ്മളെല്ലാം വർഷങ്ങളായി സോപ്പ് തേച്ചാണ് കുളിക്കുന്നതെങ്കിലും നല്ല സോപ്പ് തിരഞ്ഞെടുക്കുന്നതിൽ ഇന്നും പിറകിലാണ്. സോപ്പുകളെ നല്ലതും ചീത്തയുമായി തരം തിരിക്കുന്നത് അതിൽ അടങ്ങിയ കോഴുപ്പിന്റെ അളവ് നോക്കിയാണ്. സോപ്പിന്റെ കവറിന്റെ പുറത്ത് TFM (Total Fatty Matter) എന്ന് എഴുതിവെച്ചിട്ടുണ്ടാകും. TFM കൂടിയ സോപ്പ് ത്വക്കിന് വലിയ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കില്ല. അടുത്ത തവണ സോപ്പ് വങ്ങുമ്പോൾ ഈ കാര്യം ശ്രദ്ധിക്കുമല്ലോ.
3.കുളി കഴിഞ്ഞാൽ പ്രധാനമാണ് കൂറച്ച് പൌഡർ പ്രയോഗം. ദിവസം മിഴുവൻ നറുമണം എന്നതാണല്ലോ ഇപ്പോഴത്തെ പ്രധാന പൌഡർ പരസ്യവാചകം. ദിവസം മുഴുവൻ മണം പരത്താം കഴിവുള്ള അപൂർവ്വം വസ്തുക്കളേ ഈ പ്രപഞ്ചത്തിലുള്ളൂ. അവയിൽ ഒന്നാണ് മനുഷ്യന്റെ മലം. ഒന്നു രണ്ട് ദിവസം കഴിഞ്ഞ മലത്തിൽ ലേശം ചന്ദന തൈലം പൂശിയാൽ ആ ചന്ദനമണം പിന്നേയും കുറേ നാൾ പറന്നുകൊണ്ടേയിരിക്കും. അപ്പോ പറഞ്ഞുവന്നത് ജയിൽ ആസ്പത്രി എന്നിവിടങ്ങളിൽ നിന്നും മാസാമാസം മലം ലോറിയിൽ കയറ്റി എങ്ങോട്ടോ കൊണ്ടുപൊകുന്നുണ്ട്. ചിലപ്പോൾ അവയാകാം സംസ്കരിച്ച് മുല്ലപ്പൂ സുഗദ്ധം പരത്തി നിങ്ങളുടെ മേശപ്പുറത്തും മുഖത്തും കക്ഷത്തിലുമെല്ലാം കിടക്കുന്നത്. ഇതിൽ കൂടുതലോന്നും ഇതേകുറിച് പറയുന്നില്ല.
4.മലത്തെപറ്റി പരഞ്ഞതുകോണ്ട് ദഹന പ്രക്രീയയെ പറ്റികൂടി പരഞ്ഞ് നിർത്താം. ദിവസവും നന്നായി വയറ്റീന്ന് പോയില്ലെങ്കിൽ എല്ലാവർക്കും അൽപ്പം അസ്വസ്തത അനുഭവപ്പെടും. ഇത്തരം കാര്യങ്ങൾക്ക് പ്രധാന കാരണം ദഹന പ്രക്രീയയും ചില പേശീ പ്രശ്നങ്ങളിം ആകാം. വയറ്റീന്ന് പൊകുന്നതിൽ പ്രശ്നം അനുഭവപ്പെടുകയാണെങ്കിൽ ആദ്യം ചെയ്യെണ്ട കാര്യം കൂടുതൽ വെള്ളം കുടിക്കുക എന്നതാണ്. ആഹാരത്തിൽ ദ്രവാംശം കുറഞ്ഞാൽ അത് ദഹനപ്രക്രീയയെ സാരമായി ബാധിക്കുകയും ആന്തരീകമായ നീക്കുപോക്കുകൾ സാവധാനത്തിലാകനും കാരണമാകും. കക്കൂസിൽ ഇരിക്കുമ്പോൾ ഉള്ളിൽ നിന്നും പ്രഷർ വേണ്ടത്ര അനുഭവപ്പെടുന്നില്ലെങ്കിൽ കക്കൂസിൽ കയറുന്നതിന് മുൻപ് വെള്ളം കുടിക്കൻ ശ്രദ്ധിക്കുക. തണുപ്പ് കൂടുതലുള്ള ദിവസങ്ങളിൽ ചിലപ്പൊൾ പേശികൾ അയയാത്തപ്രശ്നം കൊണ്ടും ബുദ്ധിമുട്ട് ഉണ്ടാവം അത്തരം അവസ്ഥകളിൽ രാത്രിയും രാവിലേയും അൽപ്പം ഉണക്ക മുന്തിരി കഴിച്ച് പ്രശ്നം ഒഴിവാക്കാം.
മുകളിൽ പറഞ്ഞ കാര്യങ്ങൾ പണച്ചെലവില്ലാതെ പരീക്ഷിക്കവുന്നതും സൈഡ് എഫക്ട് ഇല്ലാത്തതുമാണ്. ഡോക്ടർമാർ ആരെങ്കിലും ഈ കൂട്ടത്തിൽ ഉണ്ടെങ്കിൽ - മേല്പറഞ്ഞ കാര്യങ്ങളിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കണിക്കണമെന്ന് അപേക്ഷിക്കുന്നു.

(കൂട്ടത്തിൽ പ്രസിദ്ധീകരിച്ചത്)