Sunday, February 27, 2011

ആരോഗ്യകരമായി മദ്യപിക്കാൻ ചില മാർഗനിർദ്ദേശങ്ങൾ.


ഈ കാലഘട്ടത്തിൽ നമ്മുടെ നാട്ടിലെ ഒരു പ്രധാന വിപത്തണ് മദ്യപാനം. സാമൂഹ്യമായും രാഷ്ട്രീയമായും മദ്യപാനത്തിന് പ്രസക്തിയേറുകയാണ്. കൌമാരപ്രായം മുതൽ ഒരു മലയാളി യുവാവ് മദ്യം ഉപയോഗിച്ചുതുടങ്ങുന്നു. ഇന്ത്യയിൽ ഏറ്റവും കൂടുതൽ മദ്യപാന്മർ ഉള്ളതും കേരളത്തിൽ തന്നെ. കഴിഞ്ഞ കുറേ വർഷങ്ങളായി നമ്മുടെ സർക്കാരിന്റെ വരുമാനത്തിൽ മുക്കാൽ ഭാഗവും ലഭിക്കുന്നതും മദ്യം വിറ്റ വകയിൽനിന്നാണ്. ഇത്രയേറെ മദ്യാസക്തി നമ്മുടെ നാട്ടിൽ ഉണ്ടാവൻ കാരണം ഒരുപക്ഷെ സിനിമകളിൽ മദ്യത്തിന്റെ അതിപ്രസരമാകം. മദ്യവിരുദ്ധമായ പ്രക്ഷോഭങ്ങൾ ഇന്നത്തെ ചുറ്റുപാടിൽ തീർത്തും അപ്രസക്തവുമായിരിക്കുന്നു.


ഇത്തരം സാ‍ഹചര്യങ്ങളിൽ മദ്യത്തെ കണ്ണടച്ച് എതിർക്കുന്നതിനു പകരം ഒരു പരിതിവരെ ആരോഗ്യമായി എങ്ങനെ മദ്യപിക്കാം എന്ന് ബോധവൽക്കരണത്തിനാണ് ഈ ബ്ലോഗ് പ്രസിദ്ധപ്പെടുത്തുന്നത്.

മദ്യം എന്നത് പലർക്കും ഇന്നും ഒരു അത്ഭുതമാണ്. മനുഷ്യനെ അപ്പാടെ മറ്റിമറിക്കാൻ മാത്രം അപാരമണ് അതിന്റെ ശക്തി. മദ്യത്തിന്റെ ഉൽഭവത്തിന്റെ ഒരു പാട് കഥകൾ ഉണ്ടെങ്കിലും അത്തരം കാര്യങ്ങളിലേക്കൊന്നും ഇപ്പൊ കടക്കുന്നില്ല.

ഒരാൾ മദ്യം ഉപയോഗിച്ചാൽ 20 മിനുറ്റുകൾക്കകം അയാളിൽ മദ്യം വരുത്തുന്ന മറ്റങ്ങൾ കണ്ടു തുടങ്ങും. പിന്നീടുള്ള പ്രകടനങ്ങളൊക്കെ കുടിച്ചിരിക്കുന്ന മദ്യത്തിന്റെ അളവുപോലെ കൂടിയും കുറഞ്ഞും ഇരിക്കും. ശരീരത്തിൽ രക്ത്ത്തോടൊപ്പം ഒഴുകികൊണ്ടിരിക്കുന്ന ആൽക്കഹോൾ പിന്നെ കരൽ ആണ് രക്തത്തിൽ നിന്നും ശുദ്ധീകരിക്കുന്നത്. കാര്യക്ഷമായി പ്രവർത്തിക്കുന്ന കരൾ അരു ദിവസം ഒരു പെഗ് മദ്യം ശുദ്ധീകരിക്കാൻ പ്രപ്തമായിരിക്കും. ആരോഗ്യവാനായ ഒരാൾ സാധാരണഗതിയിൽ 3 പെഗ് വരെ കഴിക്കാനും പ്രപ്തനായിരിക്കും. (3 ൽ കൂടിയാൽ പിന്നെ എന്തും സംഭവിക്കാം..). പരഞ്ഞുവരുന്നത് 3 പെഗ് കഴിച്ചാൽ പിന്നെ 3 ദിവസത്തേക്ക് കരൾ ഒവെർ ഓവർ ലോഡ് ആയിരിക്കും.

മദ്യപിക്കുന്നതിനു മുൻപ് ചില കാര്യങ്ങൾ ശ്രദ്ധിക്കുക.

1. എല്ലാം കൂടി ചറ പറ അടിക്കറുത്. – അടിസ്ഥാനപരമായി മദ്യം എന്നത് വെള്ളം+ ആൽക്കഹോൾ+ നിറം+മണം എന്നിവയുടെ മിശ്രിതമാണ്. മണമായും നിറമായും ചേർക്കുന്ന രാസവസ്തുക്കൾ ചിലപ്പൊൾ കൊംബിനേഷനിൽ പ്രശ്നമുണ്ടാക്കാൻ സാധ്യതയുണ്ട്. അതുകോണ്ട് മിക്സ് ആകാനുള്ള സാധ്യതകൾ കഴിയുന്നതും ഒഴിവാക്കുക.

2. വെറും വയറ്റിൽ അടിക്കരുത്.- വെറും വയറ്റിൽ മദ്യപിക്കുപോൾ ആൽക്കഹോൾ പെട്ടെന്ന് രക്തത്തിൽ അലിയുകയും ആമാശയതിന്റെ തുടർന്നുള്ള പ്രവർത്തനത്തെ താറുമാറാക്കാനും സാധ്യതയുണ്ട്. മദ്യപിക്കുന്നതിന് ഒരു മണിക്കൂർ മുമ്പ് കട്ടിയുള്ള ലഘുഭക്ഷണം കഴിക്കുന്നത് ആന്ദപൂർണ്ണമായ മദ്യപാനതിന് നല്ലതാണ്. പാൽ, മൈദ കൊണ്ടുള്ള പലഹാരങ്ങൾ, ഉരുളക്കിഴങ്ങുകൊണ്ടുള്ള പലഹാരങ്ങൽ എന്നിവ അഭികാമ്യം. മദ്യത്തിനു മുൻപ് അമിതമായി ഭക്ഷണം കഴിക്കുന്നതും ദഹന പ്രക്രീയയെ അവതാളത്തിലാക്കും.

3. വേള്ളം കൂട്ടി അടിക്കുക.- ആവേശം കൂടിയ ഇന്നത്തെ ചെറുപ്പക്കാർ വെള്ളം ചേർക്കാതെ അടിക്കുന്നതിൽ കൂടുതൽ തൽ‌പ്പരരായി കാണുന്നു. വെള്ളം ചേർക്കാതെയുള്ള മദ്യപാനം വളരെയെരെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കും. വെള്ളാത്തിനു പകരം ശീതളപാനിയങ്ങൾ പലതും ഉപയോഗിചുവരുന്നുണ്ടെങ്കിലും ഏറ്റവും നല്ലത് പച്ച വെള്ളം തന്നെയാണ്. ബിയർ മിക്സ് ചെയ്തുള്ള മദ്യപാനം അൽ‌പ്പം അപകടം നിറഞ്ഞതാണെങ്കിലും മദ്യം കുറവാണെങ്കിൽ ബാലൻസ് ചെയ്യാൻ ഈ വഴിയും സ്വീകരിക്കവുന്നതാണ്.

4. വിശ്രമം.- മദ്യം ഉപയോഗിച്ചതിനു ശേഷം ശരീരത്തിനു നല്ല വിശ്രമം നൽകേണ്ടതാണ്. ഒരാൾ നന്നായി മദ്യപിച്ച് ഉറങ്ങുമ്പൊഴും അയാളുടെ ആന്തരീക്കാവയവങ്ങൾ നിരന്തരമായ പ്രവർത്തനത്തിലായിരിക്കും. അതിനാൽ മദ്യപിച്ചതിന്റെ അടുത്ത ദിവസം കഠിനമായ ജോലികളിൽ ഏർപ്പെടുന്നത് കഴിവതും ഒഴിവാക്കുക. മദ്യപിച്ചതിന്റെ അടുത്ത ദിവസം പതിവിൽ കൂടുതൽ വെള്ളം കുടിക്കുന്നത് ക്ഷീണം മാറാൻ നല്ലതാണ്.

5. പഴം ഒഴിവാക്കുക. – മദ്യത്തിന്റെ കൂടെ സവാള, കക്കിരിക്ക, ക്യാരറ്റ് എന്നിവ നല്ലതാണെങ്കിലും വാഴപ്പഴം കഴിവതും ഒഴിവാക്കുക. ആപ്പിൽ, മുന്തിരിങ്ങ, അണ്ടിപ്പരിപ്പ് എന്നിവ എല്ലത്തരം മദ്യത്തിനും പറ്റിയ സൈഡ് ഡിഷുകൾ ആണ്. (മേന്മ വളരേക്കുറഞ്ഞ മദ്യമണ് കഴിക്കുന്നതെങ്ങിൽ “parle-G” ബിസ്കറ്റ് കൂടെ കഴിക്കുന്നത് മറ്റ് ദഹന പ്രശ്നങ്ങൾ ഉണ്ടകുന്നത് ഒഴിവാക്കും.)



മുകളിൽ പരഞ്ഞ കാര്യങ്ങൾ ആരോഗ്യകരമായ മദ്യപനതിനുള്ള ചില മാർഗനിർദേശങ്ങൾ മാത്രമണ്. ആരേയും മദ്യം കഴിക്കാ‍ൻ പ്രേരിപ്പിക്കണം എന്ന ഉദ്ദ്യേശ്യം ഈ രചനക്കു പിന്നിലില്ല. ഇത്രയൊക്കെ എഴുതിയതുകൊണ്ട് എന്നെ ഒരു മദ്യപാനായി കാണരുതെന്നു അപേക്ഷ.

ഡോക്ടർമാർ ആരെങ്കിലും ഈ കൂട്ടത്തിൽ ഉണ്ടെങ്കിൽ - മുകളിൽ എഴിതിയതിൽ എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ദയവായി ചൂണ്ടിക്കാണിക്കേണ്ടതാണ്.


(കൂട്ടത്തിൽ പ്രസിദ്ധീകരിച്ചത്)

 

No comments:

Post a Comment